തിരുവനന്തപുരം- തോക്കുമായി വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരേയും ജനപ്രതിനിധികളേയും അകത്താക്കി ഗേറ്റ് പൂട്ടിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും എയര്‍ഗണ്‍ പിടിച്ചെടുത്തു.
അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ പൂട്ടിയിട്ടത്. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി.
കനാല്‍വെള്ളം തുറന്നുവിടാന്‍ കഴിയാത്ത പഞ്ചായത്തും വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് മുരുകന്‍ എത്തിയത്. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.