ഹൈദരാബാദ്-എ23 റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് കാലിക്കറ്റ് ഹീറോസിനെ ഞെട്ടിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ച് സെറ്റ് ത്രില്ലറില്‍ 15-13, 13-15, 15-13, 13-15, 15-11 എന്ന സ്‌കോറിനാണ് അഹമ്മദാബാദിന്റെ ജയം. മിന്നുന്ന പ്രകടനം പുറത്തെടുത്ത ഡാനിയല്‍ മൊതാസെദിയാണ് കളിയിലെ താരം.
സന്‍ഡോവല്‍ തുടക്കത്തില്‍തന്നെ കരുത്തുറ്റ സ്‌പൈക്കുകളുമായി ഉദ്ദേശ്യേം വ്യക്തമാക്കി. മോഹന്‍ ഉക്രപാണ്ഡ്യന്‍ ആക്രമണനിരയെ സജ്ജമാക്കി. എന്നാല്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ശാന്തമായി കളിച്ചു. എല്‍എം മനോജിനെയും ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവു ജോഡിയെ കൊണ്ട് അവര്‍ ഒപ്പത്തിനൊപ്പം പോരാടി.
നിരന്തരമായ ആക്രമണങ്ങളിലൂടെ ഡാനിയലും മനോജും കളി അഹമ്മദാബാദിന്റെ നിയന്ത്രണത്തിലാക്കി. എന്നാല്‍ ജെറോം വിനിത് മത്സരത്തില്‍ തന്റെ കാലുറപ്പിക്കാന്‍ തുടങ്ങിയതോടെ കളി മാറി. കളത്തില്‍ എതിരാളികള്‍ക്ക് മേല്‍ ജയം നേടി തുടങ്ങി. മുത്തുസാമിയുടെ മികവില്‍ ഡാനിയല്‍ തകര്‍പ്പന്‍ കളിയിലൂടെ അഹമ്മദാബാദിന് നിയന്ത്രണം നേടിക്കൊടുത്തു. കാലിക്കറ്റ് സെര്‍വീസിലൂടെ അഹമ്മദാബാദിന് സമ്മര്‍ദം ചെലുത്തി. അവര്‍ ചെറുത്തുനിന്നു. ഫോമിലായിരുന്ന അംഗമുത്തുവിനെ നിശബ്ദനാക്കാന്‍ കാലിക്കറ്റിന് കഴിഞ്ഞു. അഹമ്മദാബാദ് ആന്‍ഡ്രൂ കോഹൂട്ടിനെ കളത്തിലെത്തിച്ചു. ആ സാന്നിധ്യം ഹൈദരാബാദിന് കളിയില്‍ ഉണര്‍വ് നല്‍കി. കളിയുടെ നിയന്ത്രണവും കിട്ടി.
നന്ദഗോപാല്‍ സുബ്രഹ്മണ്യം വൈകിയാണ് താളം കണ്ടെത്തിയത്. പക്ഷേ കാലിക്കറ്റിന് അസ്വസ്ഥ നല്‍കാന്‍ നന്ദഗോപാലിന് കഴിഞ്ഞു. ആക്രമാസക്തമായി അവര്‍ കളിച്ചു. സാന്‍ഡോവലിന്റെ ടു മെന്‍ ബ്ലോക്ക് നിര നിര്‍ണായകമായി. പ്രത്യാക്രമണ നീക്കങ്ങളിലൂടെ ജെറോമും സാന്‍ഡോവലും മത്സരം അഞ്ചാം സെറ്റിലേക്കെത്തിച്ചു. സാന്‍ഡോവലും ജെറോമും അശ്വിനും കരുത്തുറ്റ സ്പൈക്കുകള്‍ തൊടുത്തതോടെ കാലിക്കറ്റ് അഹമ്മദാബാദിന് മേല്‍ കടിഞ്ഞാണ്‍ മുറുക്കി. എന്നാല്‍ മുത്തുസാമി, അംഗമുത്തുവിനെയും മനോജിനെയും ആക്രമണങ്ങള്‍ക്ക് സജ്ജമാക്കി കൊണ്ടിരുന്നതോടെ അഹമ്മദാബാദ് കളിയില്‍ പിടിച്ചുനിന്നു. കരുത്തുറ്റ ബ്ലോക്കുകളോടെ ഡാനിയല്‍ ഗെയിം അവസാനിപ്പിച്ചു, അഹമ്മദാബാദ് മത്സരം 3-2 ന് ജയിച്ച് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു. റുപേ പ്രൈം വോളിബോള്‍ ലീഗ് ഹൈദരാബാദ് ലെഗിന്റെ അവസാന ദിനമായ 2023 ഫെബ്രുവരി 21ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ബെംഗളൂരു ടോര്‍പ്പിഡോസുമായി ഏറ്റുമുട്ടും.
ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്പോര്‍ട്സ് ടെന്‍ 3 (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്പോര്‍ട്സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.