നാദാപുരം (കോഴിക്കോട്) - സമസ്ത പുറത്താക്കിയ സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. എ.കെ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ വിലക്ക് അവഗണിച്ചാണ് പാണക്കാട് സാദിഖലി തങ്ങൾ വേദി പങ്കിട്ടത്. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടനത്തിലാണ് ഇരുവരും പങ്കെടുത്തത്.
ഹക്കീം ഫൈസി ആദൃശേരിയുമായി വേദി പങ്കിടരുതെന്ന് സമസ്ത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദൃശ്ശേരിയെ നേരത്തെ പുറത്താക്കിയെങ്കിലും സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളുമായി യോജിച്ചും സഹകരിച്ചും പ്രവർത്തിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കിയിരുന്നു.
എന്നാൽ സംഘടന അച്ചടക്കനടപടി സ്വീകരിച്ച ഹക്കിം ഫൈസിയുമായി സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്നായിരുന്നു സമസ്തയുടെ വിവിധ ഘടകങ്ങളിൽ ഉയർന്ന ആവശ്യം.