കണ്ണൂര്‍ : കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ ആധുനിക കൃഷി രീതിയെക്കുറിച്ച പഠിക്കാന്‍ പോയ കര്‍ഷകരുടെ സംഘത്തില്‍ നിന്ന് കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ മുങ്ങിയത് ഇസ്രായേലില്‍ ജോലി തേടാനെന്ന് നിഗമനം. ഇവിടെ ശുചീകരണ ജോലി ചെയ്താല്‍ ദിവസം 15000 രൂപ ലഭിക്കുമെന്നും കൂലിപ്പണി ചെയ്താല്‍ അതിന്റെ ഇരട്ടി ലഭിക്കുമെന്നും കൂടെയുണ്ടായിരുന്നവരില്‍ ചിലരോട് ബിജു പറഞ്ഞിരുന്നു. ഇസ്രായേലില്‍ നിന്ന് മടങ്ങാതെ ഇവിടെ ജോലിയ്ക്ക് ശ്രമിക്കുമെന്ന സൂചനയും ബിജു നല്‍കിയതായി കൂടെയുള്ളവര്‍ പറയുന്നു. ഇതിനുവേണ്ടിയുള്ള ആസുത്രണങ്ങള്‍ നടത്തുകയും ഇസ്രായേലിലുള്ള ചില സുഹൃത്തുക്കളെ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇസ്രായേലിലേക്ക് പോകാനുള്ള പോകാനായി കൃഷി വകുപ്പിന്റെ പരിശീലനത്തെ ബിജുു മറയാക്കുകയാണുണ്ടായതെന്നും സംശയിക്കുന്നു.
സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇവരെ ഇസ്രായേലിലേക്ക് ഒരു സംഘം കര്‍ഷകരെ അയച്ചത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രായേല്‍ സന്ദര്‍ശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രായേലിലേക്ക് പോയത്. എന്നാല്‍ അവിടെ നിന്ന് കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ കാണാതാകുകയായിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെ മടങ്ങിയെത്തിയിരുന്നു.
ഇസ്രായേല്‍ ഇന്റലിജന്‍സ് ബിജുവിനായി തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഫെബ്രുവരി 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് കഴിഞ്ഞ 16ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്.10 വര്‍ഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ബിജു കുര്യന്‍ മുങ്ങിയത് ആസൂത്രിതമായിട്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.