തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം രവീന്ദ്രന്‍ കോടികളുടെ ബിനാമി സ്വത്തിന് ഉടമയാണെന്ന് കെ.എം. ഷാജഹാന്‍. ഇക്കാര്യം താന്‍ രണ്ടു വര്‍ഷം മുമ്പ് തെളിവുസഹിതം വെളിപ്പെടുത്തിയതാണെന്നും ഷാജഹാന്‍ പറഞ്ഞു.
എന്നാല്‍ ഇഡി ഇതുവരെ അനങ്ങിയില്ല. ഇപ്പോള്‍ അവര്‍ രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. താന്‍ അവതരിപ്പിച്ച വീഡിയോ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണെന്നും ഷാജഹാന്‍ പറഞ്ഞു.
സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഷാജഹാന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനാണ് രവീന്ദ്രന്‍. കുടുംബകാര്യങ്ങള്‍പോലും അദ്ദേഹമാണ് നോക്കി നടത്തുന്നത്. മറ്റു ചില ബന്ധങ്ങളുടേയും കാര്യങ്ങള്‍ നോക്കുന്നത് രവീന്ദ്രനാണ്.
അധോലോക ബന്ധമുള്ളയാളാണ് രവീന്ദ്രന്‍. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ഇദ്ദേഹം കോഴിക്കോട് നിന്ന് 80 കളില്‍ തിരുവനന്തപുരത്തെത്തി. പി.വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് തുടക്കം, പിന്നീട് വെച്ചടി കയറ്റമായിരുന്നു. ഇടതുപക്ഷം പ്രതിപക്ഷത്താണെങ്കിലും ഭരണപക്ഷത്താണെങ്കിലും പേഴ്‌സനല്‍ സ്റ്റാഫില്‍ രവീന്ദ്രന്‍ ഉണ്ടാകുമെന്ന് ഷാജഹാന്‍ പറഞ്ഞു.