റിയാദ്- ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന സൗദി അധ്യാപകൻ ഡോ. യഹ്‌യ അൽഖഹ്താനി ഇലക്ട്രിക് കാർ ബാറ്ററി ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ കണ്ടെത്തി.
ഇലക്ട്രിക് കാർ ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയം 12 മിനിറ്റ് ആയി കുറക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഡോ. യഹ്‌യ അൽഖഹ്താനി കണ്ടെത്തിയത്. നിലവിൽ കാർ ബാറ്ററി ചാർജ് ചെയ്യാൻ മണിക്കൂറുകളെടുക്കുന്നുണ്ട്.
ബാറ്ററി ചാർജിംഗ് സമയം കുറക്കുന്ന പുതിയ സാങ്കേതിക വിദ്യ ബാറ്ററി തൂക്കം 20 ശതമാനത്തോളം കുറക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇലക്ട്രിക് കാർ ബാറ്ററി നിർമാണ ചെലവ് കുറ
യും.
ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ നടത്താനുള്ള ദേശീയ നീക്കത്തെ പിന്തുണക്കുന്ന പ്രാദേശിക ഉൽപന്നത്തിന്റെ നിർമാണത്തിന് ഡോ. യഹ്‌യ അൽഖഹ്താനിയുടെ കണ്ടെത്തൽ സഹായകമാകും.