ജിദ്ദ- റയാൻ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച കപ്പൽ യാത്ര വേറിട്ട ഒരനുഭവമായി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ യാത്രയിൽ പങ്കെടുത്തു. ഹക്കീം അരിമ്പ്ര, ഫർസാന യാസർ, ജസീൽ കൂരാട്, അൽ നഷ അൻവർ, മുജീബ് നിലമ്പൂർ, ഹസീന അഷ്‌റഫ്, ഫിറോസ് നിലമ്പൂർ എന്നിവരുടെ സംഗീത നിശ ഹൃദ്യമായി. കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്, മ്യൂസിക്കൽ ബോൾ പാസിംഗ്, മിഠായി പെറുക്കൽ, ക്വിസ്, ഡാൻസ് എന്നീ മത്സരങ്ങളും മുതിർന്നവർക്കുള്ള ചോദ്യത്തര കൗണ്ടിങ് കപ്പ് ഫിക്‌സിങ് മത്സരവും നടന്നു. സിറാസ് കരുളായ്,
ജാവേദ് എടത്തനാട്ടുകര, ഫർസാന യാസിർ, ജംഷിദ് ബാബു പൂങ്ങോട്, ജാബിർ ചങ്കരത്ത്, റഫീഖ് പന്തല്ലൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.പി ശുഐബ്, പി.സി.ഇണ്ണി, ഇസ്മയിൽ മുണ്ടുപറമ്പ്, സുബൈർ വട്ടോളി, മജീദ് അഞ്ചച്ചവിടി, സജ്‌ന ശുഐബ്, സാബിർ പാണക്കാട്, ഷബീർ അങ്ങാടിപ്പുറം, റഷീദ് അരിപ്ര, സലീം പാറപ്പുറം, അഫ്‌സൽ മലപ്പുറം, ഹക്കീം അരിബ്ര എന്നിവർ വിതരണം ചെയ്തു. നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം ലഭിച്ച റഹ്മത്ത് അൻവറിന് റഫീഖ് പന്തല്ലൂർ കൈമാറി. സംസ്‌കാരിക സമ്മേളനം പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.പി.ശുഐബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. പി.സി.എ.റഹ്മാൻ (ഇണ്ണി), സാബിർ പാണക്കാട്, റഫീഖ് പന്തല്ലൂർ, സിറാസ് കരുളായ് പ്രസംഗിച്ചു.സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ മജീദ് അഞ്ചച്ചവിടി നന്ദിയും പറഞ്ഞു.
കുഞ്ഞുട്ടി പട്ടർകടവ്, സിറാസ് നിലമ്പൂർ, ഫസ്‌ലു മൂത്തേടം, സഫിയ്യ ഷംസുദ്ദീൻ, അൻവർ അഞ്ചച്ചവിടി
ഹസീന അഷ്‌റഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.