കോഴിക്കോട്: ആര്‍ എസ് എസുമായി ജമാഅത്ത് നടത്തിയ ചര്‍ച്ച വിവാദമായതിന് പിന്നില്‍ സി പി എമ്മിന്റെ തിരക്കഥയാണെന്ന് ജമാഅത്തെ ഇസ്‌ലാമി.
മുഖ്യമന്ത്രിയുടെ ജമാ അത്ത് ഇസ്‌ലാമി വിമര്‍ശനം ഇസ്ലാമോഫോബിയ ആണെന്നും കേരള അസിസ്റ്റന്റ് അമീര്‍ മുജീബ് റഹ്മാന്‍ പത്ര സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. ഇന്ത്യയിലെ പ്രബല മുസ്ലിം സംഘടനകള്‍ ചര്‍ച്ചയിലുണ്ടായിരുന്നിട്ടും ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ വ്യക്തമായ തിരക്കഥയുണ്ട്. ജനുവരി 14ന് നടന്ന ചര്‍ച്ച ഇപ്പോള്‍ വിവാദമാക്കുന്നത് സി പി എം കേന്ദ്രങ്ങളാണന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടണം എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി 2016ല്‍ ശ്രീഎമ്മിന്റെ മാധ്യസ്ഥതയില്‍ നടന്ന സി പി എം-ആര്‍എസ്എസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോയെന്നും മുജീബ് റഹ്മാന്‍ ചോദിച്ചു.
സംഘപരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ആര്‍ എസ് എസ്സാണ്. ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ ഉന്നയിക്കുന്നത് സമര മുറയാണെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം,വിദ്വേഷ പ്രസംഗം, അസാമിലെ കുടിയൊഴിപ്പിക്കല്‍, മുസ്ലിംങ്ങള്‍ നേരിടുന്ന മറ്റ് വെല്ലുവിളികള്‍ ഒക്കെ ചര്‍ച്ചയില്‍ ഉയര്‍ത്തി.ചര്‍ച്ച തുടരുമോയെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)