റിയാദ്- വിവിധ തരം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നുവെന്ന പേരില്‍ വ്യക്തിഗത വിവരങ്ങളും ഡാറ്റയും കൈക്കലാക്കാന്‍ ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെയും പോര്‍ട്ടലുകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് അബ്ശിര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി. സംശയാസ്പദമായ കാര്യങ്ങളോ സേവനങ്ങളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അബ്ശിര്‍ പോര്‍ട്ടലില്‍ തന്നെയുള്ള ചാനല്‍ വഴി തന്നെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദ്യകര്‍ത്താവിനുള്ള മറുപടിയില്‍ അബ്ശിര്‍ ടീറ്റ് വഴി വ്യക്തമാക്കി.