Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി തീരുമാനം വരട്ടെ, മത്സരിക്കണോ എന്ന് അപ്പോള്‍ തീരുമാനിക്കും- തരൂര്‍

പത്തനംതിട്ട- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂര്‍ എം.പി. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാര്‍ട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂര്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'നിലവിലെ സാഹചര്യത്തില്‍ മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വേറെ ആള്‍ക്കാര്‍ക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ' തരൂര്‍ പറഞ്ഞു. തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്താല്‍ അത് സ്വീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
റായ്പുരില്‍ ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന പാര്‍ട്ടി പ്ലീനറി യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങള്‍ പ്രവര്‍ത്തക സമിതിയിലുണ്ടാകും. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവര്‍ത്തക സമിതി. 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ്.

 

Latest News