Sorry, you need to enable JavaScript to visit this website.

മാണിയുടെ പിന്തുണ, യു.ഡി.എഫിന്റെ തോൽവിയുടെ ആഴം കൂട്ടി-മുഖ്യമന്ത്രി

തിരുവനന്തപുരം- ചെങ്ങന്നൂരിൽ ഇടതുമുന്നണിയുടെ വിജയം സംസ്ഥാന സർക്കാറിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു വർഷമായി മികച്ച വികസനമാണ് നടത്തിയതെന്നും അതിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ജനം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂരിൽ ലഭിച്ച ജനവിധി തങ്ങളെ കൂടുതൽ വിനയാന്വിതരാക്കി. വർഗീയ കാർഡ് ഇറക്കിയെന്ന് ആരോപണം ശരിയല്ല. ഒരു മതത്തിനും ഒരു ജാതിക്കും എതിരല്ല ഇടതുസർക്കാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും ചെങ്ങന്നൂരിൽ എന്ന കോൺഗ്രസിന്റെ അഭിപ്രായത്തെ അവർ തന്നെ വിലയിരുത്തണം. 2016-ൽ എൽ.ഡി.എഫിന് വോട്ട് ചെയ്യാത്ത നിരവധി പേർ ഇത്തവണ എൽ.ഡി.എഫിന് വോട്ട് ചെയ്തു. ബി.ജെ.പിക്കും വോട്ട് കുറഞ്ഞു. വലിയ പ്രചാരണമായിരുന്നു അവർ നടത്തിയിരുന്നത്. എന്നാൽ, ജനം എൽ.ഡി.എഫിനൊപ്പം നിന്നു. ഈ സർക്കാറിന് ഒരു തരത്തിലുള്ള ക്ഷീണവും സംഭവിക്കരുതെന്ന് ജനം തിരിച്ചറിഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനനുസരിച്ച് നീങ്ങാൻ കഴിയണമേ എന്ന ചിന്തയിൽ കൂടുതൽ വിനയാന്വിതരാകുകയാണ് സർക്കാർ. 
മാണി ഇതേവരെ നിലപാട് വ്യക്തമായി പറഞ്ഞിട്ടില്ലെന്നും മാണി കൂടിയപ്പോൾ യു.ഡി.എഫിന്റെ തോൽവി കൂടുതൽ ആഴത്തിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനം ജനങ്ങളുടെ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News