തബൂക്ക്- തബൂക്കിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മുറിയക്കണ്ണി തിരുവിഴാംക്കുന്ന് സ്വദേശി ആലിക്കൽ ഹൗസിലെ കുഞ്ഞി മുഹമ്മദ് എന്ന ബാപ്പുട്ടി (53)യാണ് തബൂക്കിൽ വാഹനമിടിച്ച് മരിച്ചത്. സുബ്ഹി നമസ്‌ക്കാരം കഴിഞ്ഞ് ജോലിക്ക് നടന്നു പോകുന്നതിനിടെ സ്വദേശി സഞ്ചരിച്ച വാഹനമിടിച്ചാണ് അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.ഇരുപത്തി മൂന്ന് വർഷത്തിലധികമായി അൽറയാ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയാണ്. രണ്ടു മാസം മുൻപാണ് മദീനയിൽ നിന്നും തബൂക്ക് ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയത്. ഹസനതാണ് ഭാര്യ.ദിൻസാ,ഫബിന,ഫസീബ എന്നിവരാണ് മക്കൾ. അൽദാരാ മെഡിക്കലിലെ ബ്രാഞ്ച് മാനേജർ മുജീബ് മേക്രക്കുന്ന്(തബൂക്ക്),അഷ്‌റഫ്(എടത്തനാട്ടുകര),സക്കീർ(ഷാർജ) എന്നിവർ മരുമക്കളാണ്.മയ്യിത്ത് തബൂക്കിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായത്തിനായി സിസിഡബ്‌ള്യുഎ ഭാരവാഹികൾ രംഗത്തുണ്ട്.