തൃശൂര്‍- സമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. വെളളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവനശാനവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്.സമൂഹമാധ്യമത്തിലൂടെ പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനപകടത്തില്‍ പരിക്കേറ്റ ശരീരം മുഴുവന്‍ തളര്‍ന്ന് പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരരണ പരിപാടികളില്‍ സജീവമായിരുന്നു.