കണ്ണൂര്‍ : സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ പോലീസ് പിടിയിലിയി. കേസില്‍ ആകാശ് മുഖ്യപ്രതിയാണ്. ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മുഴക്കുന്ന് പൊലീസാണ് പ്രതികളെ പിടികൂടിയത്.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡി വൈ എഫ് ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കി ആകാശ് മുങ്ങിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ആകാശ് ഫേസ്ബുക്കില്‍ സജീവമാണ്. പരാതി നല്‍കിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂര്‍ പൊലീസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)