റിയാദ് - സ്വന്തം മകന്റെ ഘാതകന് അനുശോചന സദസ്സില്‍ വെച്ച് സംരക്ഷണം നല്‍കി സൗദി പൗരന്‍ അലി ബിന്‍ റഫ്ആന്‍. മകന്റെ അനുശോചന സദസ്സില്‍ എത്തിയ ആള്‍ സലാം പറഞ്ഞ ശേഷം താനാണ് മകന്റെ ഘാതകനെന്ന് അറിയിക്കുകയായിരുന്നെന്ന് അലി ബിന്‍ റഫ്ആന്‍ പറഞ്ഞു. ഇയാളുടെ സംസാരം കേട്ടപാടെ സദസ്സിലുണ്ടായിരുന്ന യുവാക്കള്‍ ഇയാള്‍ക്കു ചുറ്റും തടിച്ചുകൂടി.
എന്നാല്‍ കൈയില്‍ തോക്കുമായി സദസ്സിലെത്തിയ ആളെ താന്‍ ആശ്ലേഷിക്കുകയും തോക്ക് പിടിച്ചുവാങ്ങിയ ശേഷം സംരക്ഷണം നല്‍കുമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് പറഞ്ഞു.
തന്റെ മകന്റെ കൊലപാതകത്തില്‍ സഹോദരപുത്രന്മാര്‍ കടുത്ത കോപത്തിലായിരുന്നു. പട്രോള്‍ പോലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തുന്നതു വരെ ഘാതകനൊപ്പം താന്‍ നിലയുറപ്പിച്ചു. പ്രതിക്കൊപ്പം പോകുന്നതില്‍ നിന്ന് സഹോദര പുത്രന്മാരെ താന്‍ വിലക്കുകയും ചെയ്തു. അനിഷ്ടകരമായതൊന്നും സംഭവിക്കാതിരിക്കാന്‍ പ്രതിക്കൊപ്പം താനും പോലീസ് വാഹനം വരെ പോയതായും അലി ബിന്‍ റഫ്ആന്‍ പറഞ്ഞു.
فيديو | العم "علي بن رفعان" يحمي قاتل ابنه في مجلس العزاء ويقول لـ #الراصد: حضر القاتل بمسدسه وكنت أحميه من جميع الحاضرين حتى سلمناه لجهات الاختصاص pic.twitter.com/7fYMhidbXC
— الراصد (@alraasd) February 15, 2023