ജിദ്ദ-സിജി വിമന്‍ കളക്ടീവ് (ജെ.സി.ഡബ്ല്യ.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കായി സൗജന്യ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 'ഹെല്‍ത്തി ലിവിങ്, ഹെല്‍ത്തി ബ്രെയിന്‍ & ഹെല്‍ത്തി പാരന്റിംഗ്'
എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ആരോഗ്യ പരിചരണം, നല്ല ജീവിതം, മാതൃകാ പാരന്റിങ്, കുട്ടികളുടെ പഠന വൈകല്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധയായ ജീവനീയം സ്ഥാപകയും സി.ഇ.ഒയുമായ ചൈല്‍ഡ് കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. രശ്മി പ്രമോദ് ക്ലാസെടുക്കും. കുട്ടികളുടെ പഠന വൈകല്യവും സ്‌പെഷ്യല്‍ കെയറുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരിക്കും. ഈ മാസം 22 ന് വൈികട്ട് നാലേകാല്‍ മുതല്‍ ആറര വരെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സൗജന്യ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഇവിടെ ക്ലിക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും അനീസ ബൈജു (056 3838163), റൂബി സമീര്‍ (050 957 5584) എന്നിവരുമായി ബന്ധപ്പെടാം.