ജിദ്ദ - കാമുകനുമായി സന്ധിക്കാനും വിവാഹം കഴിക്കാനും കേരളത്തിലെത്തിയ സൗദി യുവതിയുടെ വാർത്ത അറബ് മാധ്യമങ്ങളിലും. ജിദ്ദ സ്വദേശിയായ അഥീർ അൽഅംരിയയയാണ് കാമുകനെ കാണാൻ കരിപ്പൂരിൽ വിമാനമിറങ്ങിയത്. കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ടെർമിനലിൽനിന്ന് പുറത്തിറങ്ങിയ അഥീർ ടെർമിനലിനു പുറത്ത് കാത്തുനിൽക്കുകയായിരുന്ന കാമുകനെ ഓടിയണഞ്ഞ് ഗാഢമായി ആശ്ലേഷിച്ചു.
മക്കക്കു സമീപം നിന്ന് ജിദ്ദ എയർപോർട്ട് ലക്ഷ്യമാക്കി കാറിൽ യാത്ര ചെയ്യുന്നതിന്റെയും ജിദ്ദ എയർപോർട്ടിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി വിമാനം കയറുന്നതിന്റെയും വിമാനത്തിൽ ഇരിക്കുന്നതിന്റെയും കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങുന്നതിന്റെയും കാമുകനുമായി സന്ധിച്ച് ആശ്ലേഷിക്കുന്നതിന്റെയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ യാത്ര തിരിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ ട്വിറ്ററിലെ തന്റെ അക്കൗണ്ടു വഴി അഥീർ അൽഅംരിയയും പുറത്തുവിട്ടു. ഇവരുടെ വാർത്ത സൗദിയിലെ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.
— مقاطع فيديو (@Yoyahegazy1) February 15, 2023