കൊച്ചി : കെ. എസ് ആര്‍.ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് മാനേജ്‌മെന്റ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 30 നുള്ളില്‍ ഒരു ലക്ഷം രൂപ നല്‍കണം.ബാക്കി തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്നും കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഇടപെടാതിരിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി.
3200 കോടി രൂപയുടെ വായ്പയുണ്ടെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.ഹര്‍ജിക്കാര്‍ക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങള്‍ നല്‍കാന്‍ 8 കോടി വേണം പത്തുമാസം കൊണ്ട് മുഴുവന്‍ പേര്‍ക്കുള്ള ആനുകൂല്യവും നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവ് ആരോട് ചോദിച്ചിട്ടാണ്‌നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രില്‍ മുതല്‍ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാര്‍ച്ച് മുതല്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.