ന്യൂദല്‍ഹി : പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്തതിനെതിരെ പരസ്യമായി പ്രതകിരിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തില്‍ ജനിച്ചത് കൊണ്ട് പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഉയര്‍ന്ന പദവിയില്‍ എത്താമായിരുന്നുവെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയേിലേക്കും കൊടിക്കുന്നില്‍ അവകാശവാദം ഉന്നയിച്ചു.
ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂരിന് പദവി നല്‍കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ തരൂരിന് നിരവധി അവസരങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)