Sorry, you need to enable JavaScript to visit this website.

ആദിവാസി യുവാവിന്റെ മരണം; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തമെന്ന് കുടുംബം ആവശ്യപ്പെട്ടു.  വിശ്വനാഥന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സഹോദരന്‍ ആരോപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്റെ സഹോദരന്‍ ഗോപി പറഞ്ഞു.
വിശ്വനാഥന്റെ  മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സംസ്ഥാന എസ്‌സി-എസ്ടി കമ്മീഷന്‍ ഇന്നലെ പൂര്‍ണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എസ്‌സി-എസ്ടി കമ്മീഷന്‍ ഇന്ന് വിശ്വനാഥന്റെ വീട് സന്ദര്‍ശിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News