അഡ്വ.സൈബി ജോസിന്റെ ഓഫിസില്‍  ക്രൈംബ്രാഞ്ച് പരിശോധന; ലാപ്‌ടോപ് പിടിച്ചെടുത്തു

കൊച്ചി-ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ.സൈബി ജോസിന്റെ ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന. എസ് പി  കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് . ലാപ്‌ടോപ് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സൈബി ജോസിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചിയിലെ ഓഫിസില്‍ ഇന്നലെ ആയിരുന്നു പരിശോധന. കൂടുതല്‍ അഭിഭാഷകര്‍ക്കും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്നാണ് അഡ്വ. സൈബി ജോസിനെതിരായ പരാതി. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിനും സൈബി ജോസിനെതിരെ പരാതി നല്‍കി.എന്നാല്‍, ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് സൈബി പറയുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി പറഞ്ഞിരുന്നു.

Latest News