തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇടനിലക്കാര്‍ വഴി മരുന്ന് കടത്തുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മാനസിക രോഗവിഭാഗം മേധാവിക്കും സ്റ്റോര്‍ സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കത്ത് നല്‍കി. കോളേജില്‍ എത്തുന്ന മനസികള്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീല്‍ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് നല്‍കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ടാണ് നിലവില്‍ മരുന്നുവില്പന.
ഇത്തരത്തില്‍ മരുന്നുകള്‍ വാങ്ങാന്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നതയാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അനധികൃത മരുന്ന് വില്‍പ്പന കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൂപ്രണ്ടിന്റെ കത്തില്‍ അറിയിച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ ആറ് മാസം വരെ മരുന്നുകള്‍ നല്‍കുന്ന പ്രവണതയുണ്ട്. അതിനാല്‍ മരുന്നുകള്‍ കുറിക്കുന്നത് 15 ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഫാര്‍മസികളില്‍ 40 രൂപക്ക് ലഭിക്കുന്ന മരുന്ന് പുറമെ ലഭിക്കാന്‍ 400 രൂപയിലധികം കൊടുക്കണം. ഈ വിലവ്യത്യാസം മുന്നില്‍ കണ്ടാണ് അനധികൃതമായി മരുന്ന് വാങ്ങാനായി ലോബികള്‍ മുന്നോട്ട് വരുന്നത്. മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വലിയ അളവില്‍ ഇടനിലക്കാര്‍ വഴി ഒരുമിച്ച് വാങ്ങുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുകയും ഇതൊരു സാമൂഹ്യഭീഷണിയാകുകമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)