Sorry, you need to enable JavaScript to visit this website.

ഇന്‍സ്റ്റയിലെ കാമുകനെ തേടി തമിഴ്‌നാട്ടിലെത്തിയ  മലപ്പുറത്തുകാരിയെ പോലീസ് ഭര്‍ത്താവിനൊപ്പം വിട്ടു 

ചെന്നൈ- സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെത്തിയ 
മലപ്പുറം സ്വദേശിയായ 22കാരിയെ പോലീസ് കണ്ടെത്തി. കാമുകനെത്തേടി മൂന്നുമാസം മുന്‍പാണ് യുവതി തമിഴ്നാട് ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്.വിവാഹശേഷം സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന യുവതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിംഗ് മില്ലില്‍ മാനേജരെന്നായിരുന്നു ഇയാള്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ ദിണ്ടിഗലില്‍ എത്തിയെങ്കിലും യുവതിയ്ക്ക് കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് അവിടെവച്ച് പരിചയപ്പെട്ട മറ്റൊരു യുവതിയുടെ ഒപ്പം താമസിച്ച് അന്വേഷണം തുടര്‍ന്നു. കാമുകന്‍ വിവാഹിതനാണെന്നും കേരളത്തില്‍ നിര്‍മാണത്തൊഴിലാളിയാണെന്നും പിന്നീടാണ് യുവതി മനസിലാക്കിത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു.
അന്വേഷണം ആരംഭിച്ച പോലീസ് തമിഴ്നാട്ടിലേയ്ക്കും ആന്ധ്രാപ്രദേശിലേയ്ക്കും യുവതിയുടെ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. ഇന്നലെ വേഡസന്തൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് തമിഴ്നാട് പൊലീസ് യുവതിയെ തിരിച്ചറിയുകയും വിവരം കേരള പോലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസ് യുവതിയെ ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു.


 

Latest News