ഷാര്‍ജ- ഷാര്‍ജ വെളിച്ചോത്സവത്തിന് സന്ദര്‍ശക തിരക്ക്. മലയാളികളടക്കം. എല്ലായിടത്തും സൗജന്യ പ്രവേശനമാണ്. യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തെ ലൈറ്റ് വില്ലേജാണ് ഇപ്രാവശ്യത്തെ സവിശേഷത. കൂടാതെ, കളിസ്ഥലങ്ങളും ഭക്ഷണശാലകളും സഹിതം ഒരു പുതിയ ലൈറ്റ് മ്യൂസിയം ഒരുക്കിയിട്ടുണ്ട്.
അല്‍ നൂര്‍ പള്ളി, ഖാലിദ് ലഗൂണ്‍ കോര്‍ണിഷ്-ദ് ആര്‍ട് വോക്, അല്‍ റാഫിസ ഡാം, ഷാര്‍ജ അല്‍ ഹിസ്ന്‍ കോട്ട, ഷാര്‍ജ പള്ളി, കല്‍ബ ക്ലോക്ക് ടവര്‍, അല്‍ ദൈദ് കോട്ട, അല്‍ ഹംരിയ മുനിസിപാലിറ്റി,
അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍, ഷെയ്ഖ് റാഷിദ് ബിന്‍ അഹമദ് അല്‍ ഖാസിമി പള്ളി, ബീഅ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് വെളിച്ചോത്സവം നടക്കുന്നത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ആണ് വെളിച്ചോത്സവം സംഘടിപ്പിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 11 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് 6 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് പ്രദര്‍ശനം.