അല്‍ബാഹ - ബാബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങിനെ കെണിവെച്ച് പിടിച്ച് സൗദി പൗരന്‍. കുരങ്ങ് ശല്യം സഹിക്കവെയ്യാതെയാണ് ഇവയെ പിടികൂടാനുള്ള പുതിയ ഉപായം താന്‍ കണ്ടെത്തിയതെന്ന് സൗദി പൗരന്‍ പറഞ്ഞു. വാഹനത്തില്‍ കെട്ടിവലിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ട്രെയിലര്‍ രൂപത്തിലുള്ള വലിയ ഇരുമ്പ് കൂട് പ്രത്യേകം നിര്‍മിച്ച് കൂട്ടില്‍ തീറ്റ വെച്ചുകൊടുത്താണ് കുരങ്ങിനെ താന്‍ കെണിയില്‍ പെടുത്തിയതെന്ന് സൗദി പൗരന്‍ പറഞ്ഞു.
ആദ്യമായി കെണിയില്‍ കുടുങ്ങിയ കുരങ്ങാണിത്. തങ്ങളെ പൊറുതിമുട്ടിക്കുന്ന കുരങ്ങുകളെ കെണിവെച്ച് പിടികൂടി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫിന് കൈമാറുക മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. കുരങ്ങുശല്യം ഇല്ലാതാക്കാനും കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കാനും വീടിന്റെ ചുറ്റുമതിലിനു മുകളില്‍ മനുഷ്യക്കോലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ ഫലമില്ലെന്ന് സൗദി പൗരന്‍ പറഞ്ഞു.
— مقاطع فيديو (@Yoyahegazy1) February 14, 2023