മസ്‌കത്ത്- ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത എയ്‌റോ ഇന്ത്യ 2023ല്‍ പങ്കെടുക്കുന്നതിനായി ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ സഅബി ഇന്ത്യയിലേക്കു തിരിച്ചു. ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മേഖലയില്‍ സഹകരണ കരാറുകള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യയും ഒമാനും.
നൂറിലധികം രാജ്യങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമകരുത്ത് പ്രദര്‍ശിപ്പിക്കുന്നതാണ് എയ്‌റോ ഇന്ത്യ. പ്രദര്‍ശനത്തിന്റെ ഭാഗമായി യെലഹങ്ക വ്യോമതാവളത്തില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനമുണ്ടായിരുന്നു.