ധനികനാവണോ? ഒരു അത്ഭുത ഗ്രാമം മഡഗാസ്;ക്കറിന്റെ തെക്കുകിഴക്കേ അറ്റത്ത്, നിങ്ങളെ കാത്തിരിക്കുന്നു.-ഇലകാക. 1990കളില്‍ വെറും 40 ആളുകള്‍ മാത്രമായിരുന്നു ഈ ഗ്രാമത്തിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു അവര്‍. എന്നാല്‍ 1998 ല്‍ ഇവിടത്തെ നദീതീരങ്ങളില്‍ വന്‍തോതില്‍ ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ ഗ്രാമത്തിന്റെ തവലര മാറി. ഇതോടെ അതുവരെ ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഗ്രാമത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കായി. ആദ്യമെത്തിയത് തായ്‌ലന്‍ഡുകാരായിരുന്നു. പിന്നെശ്രീലങ്കക്കാരെത്തി. രത്‌ന വ്യാപാരം പൊടിപൊടിച്ചു. ഒന്നു മണ്ണു കിളച്ചാല്‍പ്പോലും ലക്ഷാധിപതിയാകുന്ന നിലയിലെത്തി. കൃഷിക്കാരുള്‍പ്പെടെ ജോലിയുപേക്ഷിച്ച് രത്‌നം തേടിയിറങ്ങി. 2015ല്‍ ഇന്ദ്രനീലം കൂടാതെ മരതകവും മാണിക്യവും വരെ ലഭിച്ചുതുടങ്ങി. 2016ല്‍ മാത്രം രത്‌നശഖരം തേടി നിയമവിരുദ്ധമായി അരലക്ഷത്തിലേറെ ഭാഗ്യാന്വേഷികളാണ് ഇവിടേക്കെത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച ഇന്ദ്രനീലക്കല്ലുകള്‍ കിട്ടുന്ന സ്ഥലമായി ഇലകാക വളര്‍ന്നിട്ടും ഇവിടെയുണ്ടായിരുന്ന പഴയ ഗ്രാമവാസികളുടെ ജീവിതത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഇവിടെയിപ്പോള്‍ ഉഴുതുമറിച്ച ഭൂമി മാത്രമാണ് എങ്ങും കാണാനാകുക. രത്‌നം കണ്ടെത്താനായി മരങ്ങള്‍ വരെ പിഴുതുമാറ്റിയാണ് ഖനനം നടത്തുന്നത്. രത്‌ന ഖനനത്തിന്റെ പേരില്‍ നാടു മുഴുവന്‍ ഉഴുതുമറിച്ച് രത്‌നങ്ങളും വൃക്ഷങ്ങളുമെല്ലാം അന്യായമായി കടത്തുകയാണ് വ്യാപാരികള്‍. ഇവിടുത്തെ മഴക്കാടുകള്‍ പോലും ഖനികളുടെ ഭീഷണിയിലാണ്. വലിയ ഖനികളില്‍ അപകടകരമായ നിലയിലാണ് ആളുകള്‍ പണിയെടുക്കുന്നത്. രത്‌നത്തിനായുള്ള കൊല്ലും കൊലയും വേറെയും.