തിരുവനന്തപുരം- നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച കോഴിക്കോട് പേരാമ്പ്രയിലെ നഴ്‌സ് ലിനിയുടെ മക്കൾക്ക് നിപ്പാ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് രണ്ടു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് പനി ബാധിച്ച് രണ്ടു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സാംപിൾ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലം നെഗറ്റീവായി. ഏറെ ആശ്വാസത്തോടെയാണ് ലിനി സിസ്റ്ററുടെ മക്കളുടെ പരിശോധന ഫലം ഏവരും ശ്രദ്ധിച്ചത്.
ഇന്നും ഒരു കേസും പോസിറ്റീവ് ആയില്ല. ഏറ്റവും ആശ്വാസമായത് ലിനി സിസ്റ്ററിന്റെ കുട്ടികളുടെ ടെസ്റ്റ് നെഗറ്റീവ് ആയതാണ്. പനി ബാധിച്ചു ഇന്നലെ ആശുപത്രിയിലായത് മുതൽ അതറിഞ്ഞ എല്ലാവരും പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥന ഫലിച്ചുവെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.