Sorry, you need to enable JavaScript to visit this website.

അമിത് ഷാ കേരളീയരെ അപമാനിക്കുന്നു; മാപ്പ് പറയണം: പി. എ മുഹമ്മദ് റിയാസ്

കോഴിക്കോട്- കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെ ജനങ്ങളെ ഒന്നാകെ അപമാനിക്കുകയാണെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളം സുരക്ഷിതമല്ലെന്ന അമിത്ഷായുടെ പരാമര്‍ശത്തിലായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനം.

അമിത് ഷായുടെ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെട്ട പി. എ. മുഹമ്മദ് റിയാസ് യു. ഡി. എഫ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

അമിത്ഷാ ജനങ്ങളെ വ്യക്തിഹത്യ നടത്തുകയാണ്. രാജ്യത്ത് മതസൗഹാര്‍ദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുകയെന്നു പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. 'നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്. കൂടുതല്‍ ഒന്നും പറയേണ്ടല്ലോ' എന്നായിരുന്നു അമിത്ഷായുടെ പ്രസംഗം.

Latest News