പാലക്കാട് : പാര്‍ട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയില്‍ പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സി പി എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ അന്വേഷണത്തിനായി ചുമത്തപ്പെടുത്തി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ ചെന്ന് അന്വേഷണം നടത്തനാണ് ദിനേശനെ ചുമതലപ്പെടുത്തിയത്. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിക്ക് ശേഷം ഉണ്ടാകും.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ശശിക്കെതിരെ അന്വേഷണത്തിന് തീരുമാനമെടുത്തത്. സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന പരാതി.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയും നേതൃത്വത്തിന് മുന്നിലെത്തി.പാര്‍ട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകരണ സ്ഥാപനങ്ങളിലെ ജോലിയില്‍ തിരുകി കയറ്റിയെന്നും പരാതിയുണ്ട്.