ദുബായ് - നാട്ടില്‍ പോകുമ്പോള്‍ സ്വന്തം വില്ലയുടെ ടെറസിലെ ചെറിയ ചവറ്റുകുട്ടയില്‍ വന്‍തുക ഒളിപ്പിച്ചുവെച്ച അറബ് വനിതക്ക് അത് നഷ്ടമായി. പണം മോഷണം പോകാതിരിക്കാനാണ് ഈ സൂത്രവിദ്യയെങ്കിലും അപ്രതീക്ഷിതമായത് സംഭവിക്കുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ 8,15,000 ദിര്‍ഹമാണ് ഒളിപ്പിച്ചുവച്ചത്.
ഇവരുടെ പരാതിപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍, വില്ലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവരെ കോടതി തടവിന് ശിക്ഷിച്ചു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എ.സി അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തിയ രണ്ടു തൊഴിലാളികള്‍ മോഷണം നടത്തുന്നത് കണ്ടെത്തിയത്.
ഭൂകമ്പദുരന്തം: പൊതുസംഭാവന ക്യാമ്പയിനുമായി യു.എ.ഇയും
അബുദാബി- തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവരെ പിന്തുണക്കുന്നതിന് യു.എ.ഇ യും പൊതുസംഭാവന ക്യാമ്പയിന്‍ ആരംഭിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കും.
പേ പാല്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ടെക്‌സ്റ്റ് മെസേജ് വഴി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആളുകള്‍ക്ക് അവസരമുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് സംഭാവന പേജ്, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ വെബ്‌സൈറ്റ് എന്നിവ വഴി സാമ്പത്തിക സഹായം നല്‍കാം.
250,00ലേറെ പേരുടെ ജീവന്‍ അപഹരിച്ച ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനുള്ള യു.എ.ഇ ഡ്രൈവില്‍ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍, ദുബായ് എക്‌സിബിഷന്‍ സെന്റര്‍, എക്‌സ്‌പോ സിറ്റി എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ സംഭാവന സ്വീകരിക്കും.