തിരുവനന്തപുരം- പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം മുന്നെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ന് കേരളത്തിലെത്തിയതായി കാലാവസ്ഥാ പഠന നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇത്തവണ മഴ നേരത്തെ എത്തിയത് രാജ്യത്തിന്റെ കാര്‍ഷികോല്‍പ്പാദനത്തിന് ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന് ആവശ്യമായ മഴയുടെ 70 ശതമാനവും ലഭിക്കുന്നത് മണ്‍സൂണിലാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഈ വര്‍ഷക്കാലമാണ് ഇന്ത്യയിലെ ജലസേചനമില്ലാത്ത പകുതിയോളം കൃഷിഭൂമിയുടേയും വിവിധ വിളകളുടേയും ഏക ആശ്രയം. സാധാരണ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ കേരള തീരത്ത് എത്താറുള്ളത്. ഇത് ജൂലൈ മധ്യത്തോടെ രാജ്യത്തൊട്ടാകെ വ്യാപിക്കും. ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.