Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് വന്‍ തീപ്പിടുത്തം; വ്യാപക നാശം, മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് എം.പി അപ്പന്‍ റോഡില്‍ ഡി.പി.ഐ ജംഗ്ഷനില്‍ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടര്‍ന്നു പിടിച്ചത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ജില്ലയിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി ആറ് യൂണിറ്റുകളാണ് തീ അണച്ചത്. എന്നാല്‍ സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള വഴികള്‍ ഇടുങ്ങിയത് ഫയര്‍ എന്‍ജിനുകള്‍ക്ക് സ്ഥാപനത്തിന് സമീപത്തേക്ക് എത്താന്‍ തടസ്സമായി. .
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ ആളപായമില്ല. തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന വെല്‍ഡിങ് വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള തീപ്പൊരിയാണ് തീ പടരാന്‍ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ നിരീക്ഷണം. ടിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിയ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ത്ത് അതിലൂടെ വെള്ളം എത്തിച്ചാണ് തീ അണച്ചത്. . കൂടാതെ ഒരു വശത്തുള്ള ഭിത്തിയും തകര്‍ത്ത് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് ഉള്ളിലേക്കും കടന്നിരുന്നു. ധാരാളം കെട്ടിടങ്ങള്‍ സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ചില വീടുകള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് സമര്‍പ്പിക്കാന്‍ മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് ആന്റണി രാജു പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News