തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ജയാരാജന്‍മാര്‍ പരസ്പരം ഏറ്റുമുട്ടി. പി. ജയരാജനും ഇ.പി ജയരാജനുമാണ് കൊമ്പുകോര്‍ത്തത്. തന്നോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഇ.പി ജയരാജന്‍ യോഗത്തില്‍ പറഞ്ഞതയാണ് വിവരം.പി ജയരാജന്‍ തനിക്കെതിരെ ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തിയെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.
പാര്‍ട്ടി നേതൃത്വം വിഷയം വഷളാക്കിയെന്നാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇ.പി ജയരാജനെതിരെ താന്‍ സ്വന്തം നിലയില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതല്ലെന്നും മറ്റൊരാള്‍ എഴുതി നല്‍കിയത് ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവെന്നുമാണ് സി പി എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്റെ വിശദീകരണം. ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.