Sorry, you need to enable JavaScript to visit this website.

വ്യക്തിഹത്യ അതിരുകടക്കുന്നു, മനോരമക്കും ഏഷ്യാനെറ്റിനുമെതിരെ നിയമനടപടി-ഇ.പി

തിരുവനന്തപുരം-തനിക്കെതിരെ മലയാള മനോരമയും ഏഷ്യാനെറ്റും അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. അടിസ്ഥാന രഹിതമായ വാർത്തകൾ  പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടതെന്നും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങളിൽ സി.പി.ഐ.എം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ലെന്നും ജയരാജൻ പറഞ്ഞു.
 

Latest News