തളിപ്പറമ്പ്- അമ്മയുമായി ബന്ധമുപേക്ഷിച്ച് കഴിയുന്ന പിതാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂവേരി മങ്കരയിലെ ശിവദാസന്റെ (67) പരാതിയിലാണ് 38 കാരിയായ മകള്‍ക്കെതിരെ കേസെടുത്തത്.
കൂവേരി മങ്കരയിലായിരുന്നു സംഭവം. ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവത്തിനെത്തി മുന്‍വശത്തെ റോഡില്‍ പരാതിക്കാരനും സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ ആദ്യ ഭാര്യയുടെ മകളായ മുപ്പത്തിയെട്ടുകാരി പിറകില്‍ നിന്ന് ഷര്‍ട്ടില്‍ കുത്തി പിടിച്ചു നിര്‍ത്തുകയും കൈ കൊണ്ട് മുഖത്തും തലക്കും അടിക്കുകയും കൈയ്യില്‍ കരുതിയ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് വയറ്റിന് വലതു ഭാഗത്ത് കുത്തുകയും കൈക്ക് കുത്തി പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ ശിവദാസന്‍ കണ്ണൂര്‍ മിംസ് ആശുപ്രതിയില്‍ ചികിത്സയിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)