കൊച്ചി : കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ കെ എസ് ആര്‍ ടി സി അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ എസ് ആര്‍ ടി സി പൂട്ടിയാല്‍ യാത്രക്കാര്‍ മറ്റുവഴി തേടികൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന മാനേജ്‌മെന്റ് വാദം തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.
ഫെബ്രുവരി പത്താം തീയതിയായിട്ടും കെ എസ് ആര്‍ ടി സിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെ എസ് ആര്‍ ടി സിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ എസ് ആര്‍ ടി സിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)