റിയാദ്- മദീനയില്‍ പ്രവാചകതിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവി കോമ്പൗണ്ടില്‍ വിദേശികളായ രണ്ട് അമുസ്ലിം വനിതകളെത്തിയത് വിവാദമാക്കേണ്ടതില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മസ്ജിദുന്നബവി കാര്യ വിഭാഗം അറിയിച്ചു.
മസ്ജിദിന്റെ പവിത്രതക്ക് യോജിക്കാത്ത വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്. സ്ഥലത്തിന്റെ സ്വകാര്യതയെയും പവിത്രതയെയും കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും പള്ളിയുടെ സന്ദേശം അവരെ പരിചയപ്പെടുത്തുകയും അവിടുത്തെ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവര്‍ മനസ്സിലാക്കുകയും ചെയ്തു. നന്ദിയും അഭിനന്ദനവും അറിയിച്ചാണ് അവര്‍ പുറത്തിറങ്ങിയത്.
സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യത്തില്‍ പ്രചരിക്കുന്ന വിവാദങ്ങളും തെറ്റിദ്ധാരണകളും തള്ളിക്കളയണമെന്നും ഔദ്യോഗിക വാര്‍ത്തയാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും മസ്ജിദുന്നബവി കാര്യ സമിതി ആവശ്യപ്പെട്ടു.