Sorry, you need to enable JavaScript to visit this website.

ഇത് റെക്കോര്‍ഡ്, കേരളത്തിലെത്തിയത്  1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ 

തിരുവനന്തപുരം-കഴിഞ്ഞ വര്‍ഷം 1.88കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍,വയനാട് എന്നിവയാണ് മുന്നിലുള്ള മറ്റുജില്ലകള്‍. കോവിഡിന് മുമ്പ് ഒരു വര്‍ഷക്കാലയളവില്‍ കേരളത്തിലേക്കെത്തിയ പരമാവധി ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നു. 2.63ശതമാനം വളര്‍ച്ചയാണ് നേടിയത്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ജില്ലകള്‍ സര്‍വകാല റെക്കാര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്.

Latest News