ദുബായ് - സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗോപി സുന്ദറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗായിക അമൃത സുരേഷിനൊപ്പമാണ് ഗോപി സുന്ദര്‍ വിസ സ്വീകരിക്കാന്‍ എത്തിയത്. അമൃത സുരേഷിനു നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
മലയാളത്തിലെ ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോള്‍ഡന്‍ വിസ ഉടമകളാണ്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്തു വര്‍ഷത്തെ കാലാവധിയുള്ള വിസ പുതുക്കി നല്‍കുകയും ചെയ്യും.