Sorry, you need to enable JavaScript to visit this website.

മദ്യപിച്ച് വഴക്കടിച്ച് അമ്മാവന്‍ മരുമകനെ ഉലക്കകൊണ്ടടിച്ചു കൊന്നു

കൊല്ലം- അമ്മാവനും മരുമകനും മദ്യപിച്ച് തര്‍ക്കവും അടിപിടിയും കൊലപാതകത്തില്‍ കലാശിച്ചു. താമസസ്ഥലത്തെ ഉലക്കയെടുത്ത് അമ്മാവന്‍ മരുമകന്റെ തലക്കടിക്കുകയായിരുന്നു. 

തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. കരുവ സ്വദേശിയായ അമ്മാവന്‍ വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. 

ബിനുവും അമ്മാവന്‍ വിജയകുമാറും ഒരുമിച്ചായിരുന്നു താമസം. ബിനു പെയിന്റിങ് തൊഴിലാളിയാണ്. ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്കുണ്ടാവാറുണ്ടായിരുന്നു. ജോലി കഴിഞ്ഞെത്തിയ ഇരുവരും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി. വാക്കേറ്റത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബിനുവിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Latest News