Sorry, you need to enable JavaScript to visit this website.

കടത്തിണ്ണയില്‍ മരിച്ച വയോധികന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭൂമിയില്‍ അന്ത്യവിശ്രമം

ചാരുംമൂട്: നാല്‍പ്പത് വര്‍ഷമായി വീടുകളിലും കടകളിലും ജോലി ചെയ്തിരുന്ന വയോധികന്‍ മരിച്ചപ്പോള്‍ സംസ്‌ക്കാരത്തിന് സ്വന്തം സ്ഥലം വിട്ടുനല്‍കി പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ്, നൂറനാട്ട് ജീവിച്ച പാറശ്ശാല സ്വദേശി ബാബുവിന്റെ (80) അന്ത്യവിശ്രമത്തിനാണ് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ഭൂമി വിട്ടുനല്‍കിയത്. 

ശനിയാഴ്ച രാവിലെയാണ് ബാബുവിനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉളവുക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സംസ്‌കരിക്കാനെത്തിച്ചെങ്കിലും നാട്ടുകാരില്‍ ചിലര്‍ ഇതില്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. പ്രസിഡന്റിന്റെ സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കുമോ എന്ന ചോദിച്ചവര്‍ക്കുള്ള മറുപടിയായാണ് ആശുപത്രിക്കു സമീപത്തെ തന്റെ ഭൂമിയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്.

Latest News