Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റി

തിരുവനന്തപുരം- വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും വിസ്താരത്തിന് കൊച്ചിയിലെത്താന്‍ ബുദ്ധിമുട്ടാണെന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്നും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി മാറ്റിയത്. 

ഫെബ്രുവരി ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിസ്താരം നടക്കുക. അല്‍പ്പമെങ്കിലും ആയുസ് ബാക്കിയുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഭയമില്ലാതെ കോടതിയില്‍ എല്ലാം പറയാന്‍ കഴിഞ്ഞുവെന്നും അവസാനം വരെ നീതിക്കു വേണ്ടി നിലനില്‍ക്കുമെന്നും മരണത്തിലൂടെ മാത്രമേ തന്നെ പിന്മാറ്റാന്‍ കഴിയൂ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ യാത്ര അസാധ്യമായതിനാലും  രണ്ട് ദിവസത്തെ ഇടവേളയില്‍ ഡയാലിസിസിന് വിധേയമാകേണ്ടതിനാലുമാണ് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാനാവാത്തത്.

Latest News