Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ തന്നെ; കാരണമായത് അവിഹിത ബന്ധം പുറത്തറിഞ്ഞത്

പൂനം ദേവി

മലപ്പുറം: വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഭാര്യ അറസ്റ്റിലായി.  ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പൂനം ദേവി (30) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ  മരണമെന്നായിരുന്നു പൂനം ദേവി പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്നും ഭാര്യ തന്നെയാണ് സന്‍ജിത് പസ്വാനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തുകയായിരുന്നു.
കഴുത്തില്‍ സാരി മുറുക്കിയാണ് കൊല ചെയ്തത്. പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു.  തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്.
രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ ഭാര്യ കൂട്ടിക്കെട്ടുകയും ഉടുത്ത സാരി  കുരുക്കാക്കി മാറ്റി കഴുത്തില്‍ ചുറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കിയ ശേഷം ഇവര്‍ തന്നെയാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News