Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്കെതിരെ അക്രമം, പോലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ഇന്നലെ രാത്രി 11.45 ന് കനക നഗര്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്ന യുവതിയെ അതിക്രമിച്ചത്.

അക്രമത്തില്‍ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്.
കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. ഒക്ടോബര്‍ 25ന് രാത്രി കുറവന്‍കോണ്‍ത്തെ വീട്ടില്‍ സന്തോഷ് എത്തിയ ഇന്നോവാ കാര്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News