മുംബൈ - ബംഗാളും കര്‍ണാടകയും മധ്യപ്രദേശും രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സൗരാഷ്ട്രക്കെതിരെപഞ്ചാബിന് ജയിക്കാന്‍ ഒമ്പത് വിക്കറ്റ് ശേഷിക്കെ 200 റണ്‍സ് കൂടി വേണം. കര്‍ണാടക ഇന്നിംഗ്‌സിനും 281 റണ്‍സിനും ഉത്തരാഖണ്ഡിനെ തകര്‍ത്തു. ബംഗാള്‍ ഝാര്‍ഖണ്ഡിനെയും മധ്യപ്രദേശ് ആന്ധ്രയെയും തോല്‍പിച്ചു.
കര്‍ണാടകക്കെതിരെ ഉത്തരാഖണ്ഡിന് പൊരുതാന്‍ പോലുമായില്ല. സ്‌കോര്‍: ഉത്തരാഖണ്ഡ് 116, 209, കര്‍ണാടക 606. ശ്രേയസ് ഗോപാലിന്റെ (161 നോട്ടൗട്ട്) നേതൃത്വത്തില്‍ കര്‍ണാടക മുന്‍നിരയുടെ ഉശിരന്‍ ബാറ്റിംഗാണ് ഉത്തരാഖണ്ഡിനെ തരിപ്പണമാക്കിയത്. കര്‍ണാടകയുടെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ ചെറിയ സ്‌കോര്‍ ബി.ആര്‍. ശരത്തിന്റേതാണ് (33). എം. വെങ്കിടേഷ് ഏഴ് വിക്കറ്റെടുത്തു. ബംഗാള്‍ ഒമ്പതു വിക്കറ്റിനാണ് ഝാര്‍ഖണ്ഡിനെ കീഴടക്കിയത്. ആറു വിക്കറ്റെടുത്ത ആകാശ്ദീപാണ് ഹീറോ സ്‌കോര്‍: ഝാര്‍ഖണ്ഡ് 173, 221, ബംഗാള്‍ 328, ഒന്നിന് 69.
വലതു കൈക്ക് പരിക്കേറ്റ ക്യാപ്റ്റന്‍ ഹനുമ വിഹാരി ഇടതു കൈ കൊണ്ട് ധീരമായി ബാറ്റ് ചെയ്‌തെങ്കിലും മധ്യപ്രദേശിനോട് ആന്ധ്ര അഞ്ചു വിക്കറ്റിന് തോറ്റു.