കൊച്ചി- സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ വ്യാപക പ്രതിഷേധം. ആലുവയില്‍ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പെട്രോള്‍ പമ്പ് ഉപരോധിച്ചു. ജില്ലാ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിന്നാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിയമസഭയില്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കഴിഞ്ഞയുടന്‍ ഡിസിസി ഓഫിസില്‍ നിന്ന് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പമ്പിന് മുന്നില്‍ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ച ശേഷം വലിയ വടം കെട്ടി പമ്പിന്റെ കവാടം ഉപരോധിച്ചു.