കന്യാകുമാരി- 17കാരിനെയും കൊണ്ട് നാടുവിട്ട 33കാരിയായ വീട്ടമ്മ കന്യാകുമാരിയില്‍ അറസ്റ്റില്‍. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജപാളയത്തിനടുത്ത് സെയ്തൂരില്‍നിന്നാണ് വീട്ടമ്മ ആണ്‍കുട്ടിയുമായി നാടുവിട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സെയ്തൂര്‍ പോലീസിന് നല്‍കിയ പരാതിയിന്മേലാണ് യുവതി പിടിയിലായത്.
സെയ്തൂരിലെ ഒരു കട്ടക്കമ്പനിയിലെ തൊഴിലാളികളായിരുന്നു ആണ്‍കുട്ടിയും വീട്ടമ്മയും. ഇവരുടെ സൗഹൃദം വളര്‍ന്ന് നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി വിവാഹിതയും അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. ജനുവരി 19 മുതലാണ് കുട്ടിയെ കാണാതായത്. ശേഷം പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയില്‍ നിന്ന് യുവതിയെയും കാണാതായി വിവരം ലഭിച്ചു. യുവതിയുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു.