കോഴിക്കോട്- നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമായെന്ന് സർക്കാർ ആണയിടുമ്പോഴും ഇന്നും രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന പലായി സ്വദേശി എബിൻ(26) ആണ് മരിച്ചത്. ഇതോടെ നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. പതിമൂന്ന് പേരുടെ മരണം മാത്രമാണ് നിപ്പാ സ്ഥിരീകരിച്ചത്. ഇനി പന്ത്രണ്ട് പേർ കൂടി നിപ്പാ ബാധിതരായി ചികിത്സയിലുണ്ട്. ഇവർ 12 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതുവരെ 77 പേരുടെ പരിശോധന ഫലങ്ങളാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ഇതിൽ 62 പേരുടെയും ഫലം നെഗറ്റീവാണ്