ദമാം - ഉപയോഗശൂന്യമായ രണ്ടു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വെസ്റ്റ് ദമാം ബലദിയ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘകരായ വിദേശികള്‍ വന്‍തോതില്‍ സമ്മൂസയും ജ്യൂസുകളും നിര്‍മിച്ച് വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഫ്‌ളാറ്റ് നഗരസഭാധികൃതര്‍ റെയ്ഡ് ചെയ്യുകയായിരുന്നു.
ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിയമ ലംഘകര്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കിയിരുന്നത്. ഫ്‌ളാറ്റ് നഗരസഭാധികൃതര്‍ അടപ്പിച്ചു. പോലീസുമായി സഹകരിച്ച് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ നിയമ ലംഘകരും പിടിയിലായി. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വെസ്റ്റ് ദമാം ബലദിയ മേധാവി എന്‍ജിനീയര്‍ ഫൈസല്‍ അല്‍ഖഹ്താനി പറഞ്ഞു.